തിരുവനന്തപുരം: കേരള തീരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഒ.ഐ.എസ്.) അറിയിച്ചു.
ഒരുമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ഐ.എന്‍.സി.ഒ.ഐ.എസിന്റെ മുന്നറിയിപ്പ്. ഇതനുസരിച്ച് കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബോട്ട്, വള്ളം, മുതലായ മത്സ്യബന്ധന യാനങ്ങള്‍ എന്നിവ കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും ഐ.എന്‍.സി.ഒ.ഐ.എസ്. അറിയിച്ചു.
വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ച് കെട്ടിയിടുന്നത് കൂട്ടിയിടിച്ച് നാശനഷ്ടമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.