പൊള്ളലേറ്റയാൾക്ക് യഥാസമയം ചികിത്സ നൽകിയില്ലെന്ന പരാതി;മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രോഗിയെ വരാന്തയിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ട്രോളിയും ജീവനക്കാരും സമയത്തെത്തിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ് അരമണിക്കൂറോളം ആശുപത്രി വരാന്തയിൽ ഇരിക്കുകയും വേദന സഹിക്കാൻ കഴിയാതെ നിലവിളിക്കുകയും ചെയ്ത രോഗിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നതായി പരാതിയിൽ പറയുന്നു. കരകുളം സ്വദേശി ബൈജുവിനാണ് (48) യഥാസമയം ചികിത്സ നൽകാത്തതെന്നും പരാതിയിൽ പറയുന്നു.ചൊവ്വാഴ്ച രാത്രി 7 ന് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പിലാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിക്കാൻ ബൈജു ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.

പൊതുപ്രവർത്തകരായ ജി.എസ് ശ്രീകുമാറും, ജോസ് വൈ.ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!