പൂന്തുറ : കള്ളക്കടൽ പ്രതിഭാസത്തിൽ ശക്തമായ തിരയടിച്ച് പൂന്തുറയിലെ 150-ഓളം വീടുകളിൽ വെള്ളംകയറി.
പൂന്തുറയിലെ നടുത്തുറ, മടുവം, ചേരിയാമുട്ടം അടക്കമുള്ള തീരമേഖലകളിലാണ് കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ വൻതിരമാലകൾ നാശം വിതച്ചത്.
പൂന്തുറ സെയ്ന്റ് തോമസ് പള്ളിക്ക് മുന്നിലും ചേരിയാമുട്ടം, നടുത്തുറ, മടുവം അടക്കമുള്ള ഭാഗങ്ങളിൽ കടൽഭിത്തികളും കടലിനുള്ളിലേക്ക് സ്ഥാപിച്ചിട്ടുള്ള എട്ടു പുലിമുട്ടുകളിൽ മൂന്നെണ്ണവും തിരയടിച്ച് തകർത്തു.