തിരുവനന്തപുരം:ഉദിയന്നൂർ – നാലാഞ്ചിറ റോഡിൽ ടാറിങ് പ്രവൃത്തി നടത്തുന്നതിനാൽ ഇന്ന് (ഒക്ടോബർ 18) മുതൽ 10 ദിവസത്തേക്ക്
ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഗതാഗത നിയന്ത്രണം.