പെരുമാതുറ : മുതലപ്പൊഴിയിൽ അഴിമുഖത്ത് വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുമാറാണ് (53) മരിച്ചത്.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു.
കുമാറിനെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.