കഴക്കൂട്ടം സ്വദേശി പമ്പാ നദിയിൽമുങ്ങിമരിച്ചു

IMG_20241021_120859_(1200_x_628_pixel)

തിരുവനന്തപുരം : പമ്പാനദിയിലെ പെരുനാട് മാടമൺ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെട്ട തീർഥാടകനായ യുവാവ് മുങ്ങിമരിച്ചു.

കഴക്കൂട്ടം കിഴക്കുംകര കരിമണൽ ആർ.എൽ.എസ്.ഭവനിൽ അനിൽകുമാറിന്റെ മകൻ അഷീൽ (ചിക്കു-22) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുംവഴി ഒമ്പതംഗ തീർഥാടക സംഘം മാടമൺ ക്ഷേത്രക്കടവിൽ കുളിക്കാനെത്തി. ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ഒപ്പം.

അഷീലാണ് ആദ്യം നദിയിൽ ഇറങ്ങിയത്. ഇറങ്ങിയപ്പോൾത്തന്നെ ഒഴുക്കിൽപ്പെട്ടു. റാന്നിയിൽനിന്നുള്ള അഗ്നിരക്ഷാസേനയും പത്തനംതിട്ടയിൽനിന്നെത്തിയ സ്‌കൂബാ ടീമും ചേർന്ന് നടത്തിയ തിരച്ചിലിൽ 12.45-ഓടെ മൃതദേഹം കണ്ടെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!