കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്ത്; രണ്ടുപേർ ആറ്റിങ്ങലിൽ പിടിയിൽ

ആറ്റിങ്ങൽ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ കടത്തിയ ആറര കിലോ കഞ്ചാവുമായി രണ്ടുപേർ ആറ്റിങ്ങൽ എക്സൈസിന്റെ പിടിയിൽ.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ അനസ് ,സുകുമാരൻ എന്നിവരെയാണ് പിടികൂടിയത്.

ഇന്ന് ഉച്ചയ്ക്ക് 1:45ഓടെ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതികൾ കഞ്ചാവുമായി പിടിയിലായത്. ആറര കിലോ കഞ്ചാവ് ഇവരുടെ പക്കൽ ഉണ്ടായിരുന്നു.

ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതാണെന്ന് റിപ്പോർട്ട്‌. എറണാകുളത്ത് നിന്നാണ് ഇവർ കഞ്ചാവുമായി തിരുവന്തപുരത്തേക്കുള്ള സ്വിഫ്റ്റ് ബസ്സിൽ കയറിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!