വെള്ളറടയിൽ ജനവാസ മേഖലയിൽ കരടി; സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്

വെള്ളറട: ജനവാസ മേഖലയിൽ കരടിയിറങ്ങി.പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളാണ് കരടിയിറങ്ങിയത് ആദ്യം കണ്ടത്.

പിന്നാലെ ഇവർ പഞ്ചായത്ത് അധികൃതർക്ക് വിവരം നൽകി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു.

കരടി വിഹരിക്കുന്നതും പട്ടികളെ ഓടിക്കുന്നതും വ്യക്തമാക്കുന്ന സി.സി. ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രണ്ടുദിവസം മുൻപാണ് ടാപ്പിങ് തൊഴിലാളികൾ കരടിയിറങ്ങിയത് കണ്ടത്. ഈ പ്രദേശത്ത് മുൻപും കരടിയുടെ ആക്രമണമുണ്ടായിരുന്നു. വരും ദിവസങ്ങളിലും കരടി സാന്നിധ്യം കാണുകയാണെങ്കിൽ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!