സാമ്പാറിൽ ചത്ത പല്ലി; സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ അടപ്പിച്ചു

IMG_20241022_223456_(1200_x_628_pixel)

തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്‍റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി.

പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തെ തുടര്‍ന്ന് കോളേജിൽ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

സമരത്തിനിടെ കോളേജ് കാന്‍റീൻ വിദ്യാര്‍ത്ഥികള്‍ പൂട്ടി. വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി.

ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്‍റീൻ അടപ്പിച്ചു.കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!