തിരുവനന്തപുരം: ദീപാവലി അവധിയും തിരക്കും കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.
നിരവധി മലയാളികളുള്ള ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) റെയില്‍വേ സ്‌റ്റേഷനിലേക്കും, ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്കുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ട്രെയിനുകളിലും സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്നതിനായി കൂടുതല്‍ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. പാലക്കാട് വഴിയായിരിക്കും രണ്ട് ട്രെയിനുകളും സര്‍വീസ് നടത്തുക.