തിരുവനന്തപുരം:അരുവിക്കര ഡാമിൻ്റെ ഒന്നു മുതൽ അഞ്ചു വരെ ഷട്ടറുകൾ നിലവിൽ 10 cm വീതം 50 cm ഉയർത്തിയിട്ടുണ്ട്.
ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഓരോ ഷട്ടറുകളും 10 cm വീതം, 50cm കൂടി ഉയർത്തേണ്ടി വരുന്നു (ആകെ 100 cm). ഇന്ന് (2024 ഒക്ടോബർ 24) രാവിലെ 9:00 മണിക്കാണ് ഷട്ടറുകൾ ഉയർത്തുക.
ഡാമിൻ്റെ പരിസരവാസികൾ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട് . ഓഫിസർ, തിരുവനന്തപുരം (2024 ഒക്ടോബർ 24, സമയം രാവിലെ 07: 46)