തിരുവനന്തപുരം : കനത്ത മഴയിൽ വാമനപുരം, കരമന, നെയ്യാർ എന്നിവ കരകവിഞ്ഞൊഴുകിത്തുടങ്ങി.
ജലവിതാനം ക്രമീകരിക്കുന്നതിനായി പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിനുശേഷമാണ് ഡാമുകൾ തുറന്നത്.
പേപ്പാറ ഡാമിന്റെ ഒന്നുമുതൽ നാലുവരെയുള്ള ഷട്ടറുകൾ ഓരോന്നും 10 സെ.മീ. വീതം ആകെ 40 സെ.മീ. ഉയർത്തി. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ 10 സെ.മീ. വീതം 40 സെ.മീ. ഉയർത്തിയിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 100 സെ.മീ. ഉയർത്തിയിട്ടുണ്ട്