വിഴിഞ്ഞം: ചപ്പാത്ത് ചന്തയ്ക്ക് സമീപത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി.
കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആയിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പ് കാണാതായ പ്രദേശവാസി കൃഷ്ണൻകുട്ടിയുടേതാണ് മൃതദേഹമെന്ന് സംശയം ഉയർന്നിട്ടുണ്ട്.
സ്ഥലത്ത് നിന്ന് ഇയാളുടെ ആധാർ കാർഡും കിട്ടി. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.