തിരുവനന്തപുരം : ഈ മാസം അമ്മത്തൊട്ടിലിലേക്ക് അഞ്ചാമത്തെ കുഞ്ഞെത്തി.
ശനിയാഴ്ച അർധരാത്രിയാണ് പെൺകുഞ്ഞ് അമ്മത്തൊട്ടിലിലെത്തിയത്.
പന്ത്രണ്ടുദിവസം പ്രായമായ പെൺകുഞ്ഞിന് പ്രതിഭയെന്നു പേരിട്ടു. ഈ വർഷം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന പതിനെട്ടാമത്തെ കുഞ്ഞാണ് പ്രതിഭ.
ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികളുണ്ടെങ്കിൽ തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനവുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.