കളിക്കളത്തിന് ഇന്ന് കൊടിയിറങ്ങും

IMG_20241028_124558_(1200_x_628_pixel)

കാര്യവട്ടം: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024 ന് ഇന്ന് (ഒക്ടോബർ 30) സമാപനം.

വൈകുന്നേരം 2.3 ന് കാര്യവട്ടം എല്‍ എന്‍ സി പി ഇ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മാനദാനവും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

പട്ടിക ജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കളിക്കളം 2024 ന്റെ സ്മരണിക പ്രകാശനം ചെയ്യും.

തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, പട്ടികവർഗ വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ് കായിക യുവജന ക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് പി, കാര്യവട്ടം എൽ എൻ സി പി ഇ പ്രിൻസിപ്പൽ ജി കിഷോർ, കാര്യവട്ടം എൽ എൻ സി പി ഇ ഡയറക്ടർ ദണ്ഡപാണി, പട്ടിക വർഗ വികസന വകുപ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ എസ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.

കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ സ്ഥാപനങ്ങള്‍ക്കും ഏറ്റവും പോയിന്റ് നേടിയ മികച്ച കായികതാരങ്ങള്‍, മികച്ച പരിശീലകന്‍ എന്നിവര്‍ക്കുമുള്ള പുരസ്‌ക്കാരം മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും. കളിക്കളത്തിന്റെ അവസാന ദിവസമായ ഇന്ന് ( ഒക്ടോബർ – 30 ) ഡിസ്‌കസ് ത്രോ, ട്രിപ്പിള്‍ ജമ്പ്, 200 മീറ്റർ, 800 മീറ്റർ ഓട്ടം, 4 x 400 മീറ്റർ റിലേ എന്നീ മത്സരങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!