വെള്ളയമ്പലം-മ്യൂസിയം റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

IMG_20240326_214925_(1200_x_628_pixel)

തിരുവനന്തപുരം: ഇൻഡ്യൻ ഹോക്കി താരം ശ്രീജേഷിന് സ്വീകരണ നൽകുന്നതിന്റെ് ഭാഗമായുള്ള റോഡ് ഷോയുമായി ബന്ധപ്പെട്ട് 30-10-2024 തീയതി ഉച്ചയ്ക്ക് 2.00 മണി മുതൽ 4.00 മണി വരെ വെള്ളയമ്പലം-മ്യൂസിയം റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

• പേരൂർക്കട ഭാഗത്തു നിന്നും വെള്ളയമ്പലം വഴി മ്യൂസിയം ഭാഗത്തേക്കു പോകേണ്ട KSRTC ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കവടിയാർ,കുറവൻകോണം,മരപ്പാലം.പട്ടം വഴിയും ചെറിയ വാഹനങ്ങൾ കവടിയാ‍‍ർ,റ്റി.റ്റി.സി,ദേവസ്വംബോർഡ്, നന്തൻകോട് , കോർപ്പറേഷൻ ഓഫീസ് ജംഗ്ഷൻ വഴിയും പോകേണ്ടതാണ്.

• ശാസ്തമംഗലം ഭാഗത്തു നിന്നും മ്യൂസിയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം റൗണ്ട് ചുറ്റി അക്കമ്മ സ്റാറാച്യു, കെൻസ്റ്റൺ റോഡ്, ദേവസ്വംബോർഡ്, നന്തൻകോട് , കോർപ്പറേഷൻ ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.

• വെള്ളയമ്പലം-മ്യൂസിയം റോഡിലും,വെള്ളയമ്പലം-ആൽത്തറ റോഡിലും, മാനവീയം വീഥിയിലും,വെള്ളയമ്പലം -മ്യൂസിയം റോഡിൽ നിന്നും ജിമ്മി ജോർജ് സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

• റോഡ് ഷോയിലും സ്വീകരണത്തിലും പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ 1)വാട്ടർ അതോറിറ്റി കോമ്പൗണ്ട് 2)പബ്ലിക് ഓഫീസ് കോമ്പൗണ്ട് 3)കനകകുന്ന് 4)ടാഗോർ തിയേറ്റർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.

പൊതുജനങ്ങൾക്ക് 9497930055, 04712558731എന്നീ ഫോൺ നമ്പരുകളിൽ‍ ബന്ധപ്പെട്ട് ഗതാഗതക്രമീകരണങ്ങളുടെ വിവരം അറിയാവുന്നതാണ്.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!