തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഹോട്ടലിൽ വ്യാജ ബോംബ് ഭീഷണി.
ഒരു ജീവനക്കാരൻ്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസിൻ്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
സന്ദേശം വ്യാജമെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി. സംഭവത്തിൽ മ്യൂസിയം പൊലിസ് കേസെടുത്തിട്ടുണ്ട്.