നെയ്യാറ്റിൻകര: മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
കുണ്ടറത്തേരി മാവുള്ള വീട്ടിൽ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്. 2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രെമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായ നന്ദുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു