നെയ്യാറ്റിൻകര: കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി.
ആശുപത്രിയുടെ പലഭാഗങ്ങളിലും വെള്ളം കയറിയതോടെ രോഗികൾക്ക് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ടായി.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്ററിന് സമീപം മേൽക്കൂരയുടെ പണിയുമായി ബന്ധപ്പെട്ട കല്ലും മണ്ണും സമീപത്തെ ഓടയിലാണ് തൊഴിലാളികൾ നിക്ഷേപിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ പെയ്ത മഴ ഒരുമണിക്കൂർ നീണ്ടുനിന്നതോടെ ആശുപത്രിക്ക് ഉള്ളിലേയ്ക്ക് വെള്ളം കയറി. ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി ഓടയിലെ മണ്ണ് നീക്കംചെയ്ത് വെള്ളം ഒഴിക്കിവിട്ടു. പിന്നാലെ അധികൃതർ ആശുപത്രി പരിസരം വൃത്തിയാക്കുകയും ചെയ്തു.