പോത്തൻകോട് : ശനിയാഴ്ച പെയ്ത കനത്തമഴയിൽ വെള്ളംകയറി ഫാമിലെ രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു.
അയിരൂപ്പാറ മേലേവിള വാർഡിൽ പ്രദീപ് കുമാർ വളർത്തുന്ന എട്ട് ദിവസം പ്രായമായ ഇറച്ചിക്കോഴി കുഞ്ഞുങ്ങളാണ് വെള്ളംകയറി ചത്തത്.
25 ചാക്ക് കോഴിത്തീറ്റകളും അനുബന്ധ സാമഗ്രികളും നശിച്ചു. കനത്ത മഴയിൽ ഇവിടത്തെ നീർച്ചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് സമീപപ്രദേശം മുഴുവൻ വെള്ളംകയറാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.