അപൂർവ ക്യാൻസർ ബാധിച്ചു; തിരുവനന്തപുരത്ത് ഇരുതലമൂരിക്ക് ചികിത്സ

IMG_20241105_232813_(1200_x_628_pixel)

തിരുവനന്തപുരം: അപൂർവ ക്യാൻസറുമായി മൃഗശാല വെറ്ററിനറി ആശുപത്രിയിലെത്തിച്ച ഇരുതലമൂരിയുടെ ചികിത്സ ഫലം കണ്ടുതുടങ്ങി.

അവശനിലയിൽ കണ്ടെത്തിയ റെഡ് സാൻഡ് ബോവ ഇനത്തിൽപ്പെട്ട ഇരുതലമൂരി പാമ്പിനെ കഴിഞ്ഞ മാസം 10നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃഗശാല വെറ്ററിനറി ആശുപത്രിയിലെത്തിച്ചത്.

ദ്രവ ഭക്ഷണം നൽകുന്നതിനായി വായിലൂടെ ട്യൂബ് ഇടുന്നതിനിടെ വായിൽ അസാധാരണ വളർച്ച കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ഫൈൻ നീഡിൽ ആസ്പിരേഷൻ, ബയോപ്സി പരിശോധനയിലാണ് മാസ്റ്റ് സെൽ ട്യൂമറെന്ന അപൂർവ ക്യാൻസർ രോഗബാധ സ്ഥിരീകരിച്ചത്.

നാല് വയസുള്ള ആൺ ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്. സൈക്ലൊഫോസ്ഫമൈഡ് എന്ന ക്യാൻസർ കീമോതെറാപ്പി മരുന്ന് ഇൻജക്ഷനിലൂടെ നൽകിയാണ് നിലവിലെ ചികിത്സ. ചികിത്സയിലൂടെ പുരോഗതി കൈവരിക്കാനായത് വലിയ നേട്ടമാണെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ പറഞ്ഞു.

രോഗം പൂർണമായും ഭേദമാക്കാനായാൽ അത് മൃഗങ്ങളിലെ മാസ്റ്റ് സെൽ ക്യാൻസർ ചികിത്സയിൽ പുതിയ സാദ്ധ്യതയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സി.ടി സ്‌കാൻ പരിശോധനയിലും രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!