തിരുവനന്തപുരം : വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരന് വിമാനത്താവളത്തിൽ തെരുവുനായയുടെ കടിയേറ്റ സംഭവത്തിൽ കോർപ്പറേഷൻ അധികൃതർ ഇടപെട്ടു.
വിമാനത്താവള അധികൃതർ നഗസഭയ്ക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറും നായപിടിത്തക്കാരുമെത്തി. യാത്രക്കാരനെ കടിച്ച നായയെ ഉൾപ്പെടെ നാലെണ്ണത്തെ പിടികൂടി.
വന്ധീകരിക്കുന്നതിനായി ഇവയെ കൊണ്ടുപോയി. ഷാർജയിലേക്കു പോകാനെത്തിയ യാത്രക്കാരനാണ് കഴിഞ്ഞ ദിവസം കടിയേറ്റത്.