തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ 08 /11 /24 ന് രാത്രി എട്ടു മണി മുതൽ 09 /11/24 രാത്രി എട്ടു മണി വരെ ശാസ്തമംഗലം , പൈപ്പിന്മൂട് , ഊളൻപാറ , വെള്ളയമ്പലം , കവടിയാർ ,
നന്തൻകോട്, ജവഹർനഗർ എന്നീ സ്ഥലങ്ങളിൽ ജലവിതരണം തടസ്സപ്പെടുന്നതായിരിക്കും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.