തിരുവനന്തപുരം : ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് വെള്ളിയാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.
ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 മണിവരെ വാഴപ്പള്ളി, പടിഞ്ഞാറേനട, മിത്രാനന്ദപുരം, പടിഞ്ഞാറേക്കോട്ട, എസ്.പി. ഫോർട്ട് ആശുപത്രി ജങ്‌ഷൻ, വടക്കേനട, പദ്‌മവിലാസം റോഡ്, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം. റോഡുകളിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാനും പാടുള്ളതല്ല