തിരുവനന്തപുരം:തിരുവനന്തപുരം ഉദിയന്നൂർ- നാലാഞ്ചിറ റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 12 മുതൽ 14 വരെ രാവിലെ 6 മണിമുതൽ വൈകുന്നേരം 6 വരെ ഗതാഗതം തടസ്സപ്പെടും.
ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നുവെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.