തിരുവനന്തപുരം: പോക്സോ കേസിൽ ഒളിവിലായിരുന്ന അധ്യാപകനെ നേമം പൊലീസ് അറസ്റ്റുചെയ്തു.
സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ അധ്യാപകൻ ബിനോജിനെതിരെയാണ് സ്കൂളിലെ ആറ് പെൺകുട്ടികളുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തത്.
അധ്യാപകൻ നഗരത്തിലെ ലോഡ്ജിലുണ്ടെന്ന് മനസ്സിലാക്കി പൊലീസ് എത്തിയപ്പോൾ കൈ ഞരമ്പ് മുറിച്ച് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഉടൻ ആശുപത്രിയിലേക്കു മാറ്റി പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനക്കു ശേഷം അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.