ആറ്റിങ്ങൽ: വ്യാപാരിയുടെ കാർ പെട്രോള്‍ ഒഴിച്ച് കത്തിച്ചതായി പരാതി.
ആറ്റിങ്ങൽ ആലംകോട് സ്വദേശി സഫറുദീന്റെ കാറിനാണ് തീയിട്ടത്.
ഇന്നലെ രാത്രി പതിനൊന്നേ മൂക്കാലോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ ആലംകോട് ദാറുസ്സലാം വീട്ടിൽ സഫറുദീൻ്റെ കാറാണ് അഗ്നിക്കിരയായത്.
വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് പെട്രോൾ പന്തമെറിയുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോൾ കാണുന്നത് വാഹനത്തിലും വീടിൻ്റെ മുൻവശത്തേക്കും തീ പടരുന്നതാണ്. തീ കെടുത്താനുള്ള ശ്രമത്തിനിടെ സഫറുദീൻ്റെ കാലിനും പൊള്ളലേറ്റു.