തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികളെത്തി

IMG_20240930_121523_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി.

കർണാടകയിലെ ശിവമോഗ മൃഗശാലയിൽ നിന്നാണ് കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നത്.

കർണാടകയിൽ നിന്ന് മൃഗങ്ങളുമായി പുറപ്പെട്ട വാഹനം ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരം മൃഗശാലയിൽ എത്തി. പിന്നീട് ഓരോരുത്തരായി കൂട്ടിലേക്ക്. അടുത്തിടെ പണി കഴിപ്പിച്ച ക്വാറന്‍റൈൻ കേന്ദ്രത്തിലേക്കാണ് പുതിയ അതിഥികളെ മാറ്റിയത്. മരുന്നും ഭക്ഷണവും എല്ലാം നൽകി 21 ദിവസത്തിനുശേഷം കാഴ്ചക്കാർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വിടും.

മൂന്ന് കഴുതപ്പുലി, രണ്ട് മഗർ മുതല, രണ്ട് കുറുക്കൻ, മരപ്പട്ടി രണ്ടെണ്ണം- ഇത്രയുമാണ് പുതുതായി എത്തിയ അതിഥികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!