വിതുര:പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
ഇന്ന് ( നവംബർ – 14) ഉച്ചതിരിഞ്ഞ് 2:00 മണിയ്ക്ക് ഡാമിൻ്റെ ഒന്നു മുതൽ നാലുവരെയുള്ള ഷട്ടറുകൾ ഓരോന്നും 10cm വീതം (ആകെ 40 cm) ഉയർത്തും.
കൂടാതെ നിലവിൽ 100 cm ഉയർത്തിയിട്ടുള്ള അരുവിക്കര ഡാമിൻ്റെ അഞ്ചു ഷട്ടറുകൾ ഇതേ സമയത്തു തന്നെ10 cm വീതം (ആകെ – 150 cm) ഉയർത്തുമെന്നും ഇരു ഡാമുകളുടേയും പരിസരവാസികൾ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു