വിഴിഞ്ഞം: ലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ റോഡിലേക്ക് തെറിച്ചു വീണു.
കോവളം – കാരോട് ബൈപ്പാസിന്റെ മുക്കോലയിൽ നിന്ന് കല്ലുവെട്ടാൻ കുഴിയിലേക്ക് വരുന്ന സർവീസ് റോഡിന്റെ കയറ്റ ഭാഗത്തുവച്ച് ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
ലോറിയുടെ കയർ പൊട്ടിയാണ് ഇരുമ്പ് പൈപ്പുകൾ റോഡിലേക്ക് തെറിച്ചുവീണത്.സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പിന്നാലെയെത്തിയ കാർ പെട്ടെന്ന് നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി.
ഏതാനും സമയം ഗതാഗതതടസമുണ്ടായി. നാട്ടുകാർ ഉൾപ്പെടെയുള്ളവരെത്തി പൈപ്പുകൾ വശത്തേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തുടർന്ന് അപകടാവസ്ഥയിലായിരുന്ന പൈപ്പുകൾ മറ്റൊരു ലോറിയെത്തിച്ച് അതിൽ കയറ്റി. തമിഴ്നാട്ടിൽ നിന്ന് പൂന്തുറയിലേക്ക് പോയ ലോറിയിലെ പൈപ്പുകളാണ് റോഡിൽ വീണത്.