തിരുവനന്തപുരം:ജില്ലയിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമൻകോഡ് (സ്ത്രീ സംവരണം) വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടക്കും.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നവംബർ 14ന് പ്രബല്യത്തിൽ വന്നു. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 15ന് പുറപ്പെടുവിച്ചു.
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നവംബർ 22 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 23ന് നടക്കും.
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തിയതി നവംബർ 25 ആണ്. ഡിസംബർ 10 രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 11നാണ് വോട്ടെണ്ണൽ.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ അനിൽ സി.എസിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ഓൺലൈനായി ചേർന്നു. ഉപതിരഞ്ഞെടുപ്പ് വരണാധികാരിയായ കാട്ടാക്കട തഹസിൽദാർ ജെ.അനിൽ കുമാർ, ഉപവരണാധികാരിയും വെള്ളറട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ ആർ. ഹേമലത, കളക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.