തിരുവനന്തപുരം:അക്ഷയ പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ പുതിയതും ഒഴിവ് വന്നതുമായ 18 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതിയുള്ളവർക്ക് നവംബർ 27ന് വൈകീട്ട് 5നകം ജില്ലാ കളക്ടർക്കോ തമ്പാനൂരുള്ള അക്ഷയ ഓഫീസിനോ രേഖാമൂലം അപ്പീൽ നൽകാം.