തിരുവനന്തപുരം: നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് ഹോവർ, ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് എന്നിവ തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് തിരുവനന്തപുരം സിറ്റി പോലീസിന് കൈമാറി.
മാനവീയം വീഥി, വിവിധ സ്കൂൾ ജംഗ്ഷനുകളിലും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലും പോലീസിന് കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേർന്നു പരിശോധനകൾ നടത്തുവാൻ ഹോവർ വാഹനങ്ങൾ സഹായകരമാകും.
സുരക്ഷിതമായ നഗരത്തിനായി നമ്മുക്ക് കൈകോർക്കാം.ചടങ്ങിൽ മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സിറ്റി പോലീസ് കമ്മീഷണർ, സ്മാർട്ട് സിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.