കല്ലമ്പലം: കഞ്ചാവ് ചെറുപൊതികളിലാക്കി ചില്ലറവില്പന നടത്തുന്ന ആൾ വർക്കല എക്സൈസിന്റെ പിടിയിലായി.
നാവായിക്കുളം തോട്ടുംകര പുത്തൻവീട്ടിൽ അശോക (54)നാണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി 8 മണിയോടെ നാവായിക്കുളം ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് നാവായിക്കുളം, കല്ലമ്പലം, ആറ്റിങ്ങൽ ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് വടക്കേവയൽ ജംഗ്ഷനിൽ വച്ച് 1.5 കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്.