നെയ്യാറ്റിൻകര :തിരുവനന്തപുരം ജില്ലയിലെ റവന്യൂ ജില്ലാ കലോത്സവത്തിന് നെയ്യാറ്റിൻകരയിൽ തിരിതെളിഞ്ഞു.
ഉച്ചക്ക് ശേഷം 3 മണിയോടെ തിരുവനന്തപുരം ഡി.ഡി.ഇ പതാക ഉയർത്തി 3.30 ന് ചേർന്ന പൊതുസമ്മേളനം ആൻസലൻ എം.എൽ എ.യുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലെയിസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസം കേരളത്തിൽ മാത്രമല്ല ലോകത്തിൽതന്നെ ശ്രദ്ധേയമായിരിക്കുന്നുവെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:സുരേഷ് കുമാർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ആർ. സലൂജ നഗരസഭാ വൈസ് ചെയർമാൻ പ്രിയ സുരേഷ്. ജോസ് ഫ്രാക്ലിൻ എം. എസ് സാദത്ത് . ഷിബു രാജ് കൃഷ്ണ. മഞ്ചത്തല സുരേഷ്. ഗ്രാമം പ്രവീൻ ഹൈഡ് മാസ്റ്റർ ദീപ്തി പ്രിയ.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. നെ നെയ്യാറ്റിൻക നഗരസഭാ ചെയർമാൻ രാജ് മോഹൻസ്വാഗതവും പറഞ്ഞു.
ജില്ലാ സ്കൂൾ കലോത്സവം നവംബർ 25,26,27,28,29 തീയതികളിൽ നെയ്യാറ്റിൻകരയിലെ വിവിധ സ്കൂളുകളിലായാണ് നടക്കുന്നത്. ഗവ. ബോയ്‌സ് എച്ച് എസ് എസ് നെയ്യാറ്റിൻകര (വേദി1,2), ഗവ. ഗേൾസ് എച്ച് എസ് എസ് നെയ്യാറ്റിൻകര (വേദി 3,4), ജെ ബി എസ് നെയ്യാറ്റിൻകര (വേദി 5,6), സെൻ്റ് ഫിലിപ്പ് നെയ്യാറ്റിൻകര (വേദി 7), ടൗൺ ഹാൾ നെയ്യാറ്റിൻകര (വേദി 8), സ്കൗട്ട് ഹാൾ നെയ്യാറ്റിൻകര (9), സെൻ്റ് തെരേസാസ് കോൺവെന്റ് (വേദി 11,12), എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി ഹാൾ (വേദി 13), വിദ്യാധിരാജ സ്കൂൾ നെയ്യാറ്റിൻകര (വേദി 14), നഗരസഭ ഹാൾ (വേദി 15) എന്നിവിടങ്ങളിലായി 15 വേദികൾ ആണ് തയ്യാറാക്കിയിട്ടുള്ളത്.