തിരുവനന്തപുരം: ‘ഷവർമ’ വിൽക്കുന്ന കടകളിൽ പരിശോധനകൾ കർശനമാക്കാനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഹൈക്കോടതി നിർദേശം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഷവർമ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം കർശനമായ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
2022ൽ കാസർകോട്ട് ഷവർമ കഴിച്ച് 16കാരി മരിച്ച സംഭവത്തിൽ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കാലതാമസം കൂടാതെ ഉത്തരവിടാൻ വിചാരണക്കോടതിക്കും ഹൈക്കോടതി നിർദേശം നൽകി.