തിരുവനന്തപുരം: എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്. വീടിന്റെ മുന്നിലെ സിറ്റൗട്ടിന് പുറത്ത് പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ ബാബുവിനെ കണ്ടെത്തിയത്.
ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 4 മാസം മുമ്പ് ബാബുവിനെ എകെജി സെന്ററിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു.