കഴക്കൂട്ടം : കേരള സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററും ചേർന്ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു.
പ്രയുക്തി 2024 എന്നപേരിൽ ടെക്‌നോപാർക്ക് ഫേസ് 1-ൽ നവംബർ 30-നാണ് മേള.രാവിലെ 9-ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.