പാലോട്: നന്ദിയോട് പഞ്ചായത്തിലെ കുറുന്താളി, വടക്കേവിള, പേരക്കുഴി എന്നീ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം.
മൂന്ന് പേർക്ക് കടിയേറ്റു. നായയ്ക്ക് പേവിഷബാധ സംശയിക്കുന്നു. കുറുന്താളി അജീഷ് ഭവനിൽ രൂപിക(19), ലക്ഷംവീട് സ്വദേശി സാറാമ്മ( 62), വടക്കേവിള സജിഭവനിൽ രാജമ്മ(72), എന്നിവർക്കാണ് കടിയേറ്റത്.