തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള റോഡു നിർമാണം പുനരാരംഭിച്ചു.
തുറമുഖത്തെ പ്രധാന പ്രവേശന കവാടത്തിൽ നിന്നു മുല്ലൂർ കലുങ്കു ജംക്‌ഷൻ വരെ പാത പൂർത്തിയായിട്ടുണ്ട്. കലുങ്കു ജംക്‌ഷൻ മുതൽ തലക്കോട് ഭാഗത്തേക്കുള്ള നിർമാണമാണ് നടക്കുന്നത്.
ചതുപ്പു പ്രദേശമെന്ന നിലയ്ക്ക് വെള്ളക്കെട്ട് ഒഴിവാക്കാൻ ജിയോ സെൽ രീതിയിൽ തയാറാക്കിയ അടിസ്ഥാനത്തിനു മുകളിൽ മണൽ വിരിച്ച് ഇന്റർലോക് പാകിയാണ് റോഡ് പൂർത്തിയാക്കുന്നത്