നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.
തമിഴ്നാട് തെങ്കാശി സ്വദേശി സത്യരാജ് ആണ് പിടിയിലായത്. ചികിത്സയ്ക്കായി എത്തിയ ഇയാള്‍ എക്സ് റേ എടുക്കുന്നതിനിടെയാണ് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.