നെയ്യാറ്റിൻകര : ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 64-കാരന് കോടതി 78 വർഷം കഠിനതടവിന് ശിക്ഷിച്ചു.
വെങ്ങാനൂർ, ചാവടിനട സ്വദേശി സുധാകരനെയാണ് (64) നെയ്യാറ്റിൻകര പോക്‌സോ അതിവേഗ കോടതി രണ്ട് ജഡ്ജി കെ.പ്രസന്ന ശിക്ഷിച്ചത്.
ബാലരാമപുരം പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്മാരായ പി.അജിത്കുമാർ, അജിചന്ദ്രൻനായർ, ശ്രീകാന്ത്മിശ്ര എന്നിവർ അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം നൽകിയത്.
പ്രോസിക്യൂഷൻ 18 സാക്ഷികളെയും 29 രേഖകളും കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ രക്ഷാകർത്താക്കളുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും കേസിൽ നിർണായകമായി.
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്.സന്തോഷ്‌കുമാർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.