തിരുവനന്തപുരം: വെള്ളറട കരിക്കാമൻകോഡ് (വാർഡ് 19) വാർഡിൽ ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, കരിക്കാമൻകോഡ് വാർഡിൽ സ്ഥിതി ചെയ്യുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 10ന് ജില്ലാ കളക്ടർ അനു കുമാരി പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 9,10 തിയതികളിലും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഡിസംബർ 11നും പ്രാദേശിക അവധി ആയിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.