കോവളം: കോവളം തീരത്ത് തിരയടി ശക്തമായതിനെത്തുടർന്ന് സഞ്ചാരികൾക്ക് കടലിൽ ഇറങ്ങാൻ വിലക്ക്.
ബീച്ചുകളിൽ അപായ സൂചനാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ചുവന്ന കൊടികളും നാട്ടി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊടുന്ന സാഹചര്യത്തിലാണ് കോവളത്ത് കടൽ ക്ഷോഭം.
തീരത്ത് ചെറിയ മണൽക്കാറ്റിനും സാധ്യതയുണ്ട്. ലൈറ്റ് ഹൗസ്, ഹവ്വാ, ഗ്രോവ് ബീച്ചുകളിലേക്ക് തിരയടിക്കുന്നുണ്ട്.