തിരുവനന്തപുരം : ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലുള്ള രണ്ടര വയസ്സുകാരിയെ ഉപദ്രവിച്ച ആയമാർ തങ്ങളുടെ നഖം വെട്ടി തെളിവുനശിപ്പിക്കാൻ ശ്രമിച്ചെന്ന് പോലീസ്.
ശാസ്ത്രീയ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി വ്യാഴാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
കുഞ്ഞിന്റെ ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നഖംകൊണ്ട് മുറിവേല്പിച്ച പാടുകളാണുള്ളത്. അറസ്റ്റിലായ മൂന്ന് ആയമാരും നഖം മുറിച്ചതിനു ശേഷമാണ് ചൊവ്വാഴ്ച പോലീസിനു മുന്നിൽ ചോദ്യംചെയ്യലിനെത്തിയത്