വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് യാർഡിനു പുറത്തേക്കുള്ള കണ്ടെയ്നർ നീക്കങ്ങൾക്കായി റീച് സ്റ്റാക്കർ എന്ന പുതിയ തരം മൊബൈൽ ക്രെയ്നുകൾ ചൈനയിൽ നിന്നെത്തി.
കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളുടെ നീക്കത്തിന് ഷിപ്പ് ടു ഷോർ, യാർഡ് ക്രെയ്നുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവയ്ക്ക് യാർഡിന് പുറത്തേക്കു കണ്ടെയ്നർ നീക്കം സാധ്യമല്ലാത്തതിനാലാണ് പുതിയ സംവിധാനം.
റീച് സ്റ്റാക്കർ എത്തിയതോടെ കണ്ടെയ്നറുകൾ യാർഡിന് പുറത്തുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാനാകും. മികച്ച ചലനക്ഷമത, ഉയർന്ന ഭാര വാഹക ശേഷി എന്നിവ ഇവയുടെ പ്രത്യേകതകളാണെന്നു തുറമുഖ അധികൃതർ പറഞ്ഞു.