തിരുവനന്തപുരം:റൂട്ട് കനാൽ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലിൽ തറച്ചുവെന്ന് പരാതി. പാലുവള്ളി സ്വദേശി ശിൽപയാണ് പരാതി നൽകിയത്.
നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന് ഇവർ പരാതി നൽകിയിട്ടുണ്ട്. മാർച്ച് 22-നാണ് റൂട്ട് കനാൽ ചെയ്തത്.
പല്ലുവേദന കാരണം ഫെബ്രുവരിയിലാണ് ശിൽപ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ എത്തുന്നത്. മാർച്ച് 22-നാണ് റൂട്ട് കനാൽ ചെയ്തത്. റൂട്ട് കനാലിന്റെ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ശിൽപയെ ഡോക്ടർ വിളിച്ചു വരുത്തുകയും മോണയിൽ സൂചി തറച്ചു കിടക്കുന്നുണ്ടെന്നും അറിയിച്ചു.
സൂചി സുരക്ഷിതമായ സ്ഥലത്താണ് ഇരിക്കുന്നതെന്നും ഭയപ്പെടാനില്ലെന്നും ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ വാക്ക് വിശ്വസിച്ച് ശിൽപ വീട്ടിലെത്തിയെങ്കിലും അൽപ ദിവസങ്ങൾക്ക് ശേഷം കലശലായ പല്ലുവേദന ആരംഭിച്ചു.
വേദനാ സംഹാരിയുടെ ബലത്തിലാണ് ഇപ്പോൾ കഴിയുന്നത്. ഭക്ഷണം കഴിക്കാനും സംസാരിക്കാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.സൂപ്രണ്ടിന് പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ശിൽപ പറയുന്നു