വിഴിഞ്ഞം : വിഴിഞ്ഞം ഹാർബറിനു സമീപം നോമാൻസ് ലാൻഡിൽ നിരത്തിയിരുന്ന വള്ളങ്ങൾ കത്തിനശിച്ചു.
അഞ്ച് വള്ളങ്ങൾ നശിച്ചെന്നാണ് മത്സ്യത്തൊഴിലാളികൾ നൽകുന്ന വിവരം. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
മത്സ്യത്തൊഴിലാളികൾ വള്ളംനിരത്തുന്ന സ്ഥലത്ത് നാടോടികൾ ഭക്ഷണം ചെയ്യാറുണ്ട്.ഇവിടെനിന്നാണ് തീ പടർന്നതെന്ന് സംശയമുണ്ട്. വിഴിഞ്ഞത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിൽ തീകെടുത്തി.
വിഴിഞ്ഞം സ്വദേശിയുടെയും പൂന്തുറ സ്വദേശികളുടെയും വള്ളങ്ങളാണ് കത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു.