തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് വ്യാഴാഴ്ച മുതൽ (ഡിസംബർ-12) തുടങ്ങും.
ഇൻഡിഗോ നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കും.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4.25ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7.05ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാത്രി 7.35നു പുറപ്പെട്ട് 9.55ന് അഹമദാബാദിൽ എത്തും.