നെടുമങ്ങാട്: മുക്കു പണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ.
നെടുമങ്ങാട് വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ് (37) ആണ് പിടിയിലായത്.
നെടുമങ്ങാട് വാളിക്കോട് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഇന്നലെ 12 മണിയോടെ നിയാസ് ഒരു സ്വർണ്ണ നിറത്തിലുള്ള വളയുമായി പണയം വയ്ക്കാൻ എത്തി.
വള കൊടുത്ത ശേഷം ജീവനാരോട് ഇത് എത്ര രൂപ കിട്ടും എന്ന് ചോദിച്ചു. വള കയ്യിൽ വാങ്ങിയപ്പോൾ സംശയം തോന്നിയതിനാൽ പരിശോധിച്ചപ്പോൾ മൂക്കുപണ്ടം ആണെന്ന് മനസ്സിലായതിനെ തുടർന്ന് പോലിനെ വിവരം അറിയിക്കുകയായിരുന്നു.